രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി എന്ന ചിത്രത്തിലെ ഡാന്‍സ് സോംഗ് പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട മോണിക്ക എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. പാട്ടിന്റെ ശ്രദ്ധാകേന്ദ്രം നായിക പൂജ ഹെഗ്ഡെയാണെങ്കിലും സ്കോര്‍ ചെയ്തത് സൗബിന് ഷാഹിര്‍ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്ലാസിനിയും അനിരുദ്ധുമാണ് പാടിയിരിക്കുന്നത്. അസല്‍ കോലാര്‍ റാപ്പും പാടിയിരിക്കുന്നു. നേരത്തെ പുറത്തുവന്ന ചികിട്ടു എന്ന പാട്ടിനും വലിയ സ്വീകാര്യതായിരുന്നു ലഭിച്ചത്.